എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടർന്ന് ഇ.പി ജയരാജൻ സജീവ സംഘടനാ പ്രവർത്തനത്തിൽ നിന്നും അവധിയെടുക്കുന്നു.

കണ്ണൂർ : എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ സജീവ സംഘടനാ പ്രവർത്തനത്തിൽ നിന്നും അവധിയെടുക്കുന്നു. ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ച് പാർട്ടിക്ക് അവധിയപേക്ഷ നൽകുമെന്നാണ് വിവരം. അതോടൊപ്പം തുടങ്ങിവെച്ച ആത്മകഥയെഴുത്ത് പൂർത്തിയാക്കി ഉടൻ വിപണിയിലെത്തിക്കാനുമാണ് നീക്കം. 

രാഷ്ട്രീയ ജീവിതത്തിലുണ്ടായ വിവാദങ്ങളെക്കുറിച്ചെല്ലാം ആത്മകഥയിലുണ്ടാവുമെന്ന് ജയരാജൻ പറഞ്ഞു. കണ്ണൂരിലെ വീട്ടിലെത്തിയ ഇ.പി പുറത്ത് നിന്നുള്ളവരുമായി ഇതുവരെയും നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണത്തിന് തയ്യാറായിട്ടില്ല . എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇ.പിയെ നീക്കിയിരുന്നു. ജനകീയ നേതാവായി തുടരുമ്പോഴും പാർട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുള്ള ഇ.പിക്ക് ഇതുവരെയായി മുഖ്യമന്ത്രി പിണറായി വിജയന്റെ തണലും സംരക്ഷണവും ഉണ്ടായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍