ഡിപ്രഷൻ കരകടന്നു. മഴ തുടരും.

ആന്ധ്ര തീരത്തെ ഡിപ്രഷൻ ഇന്നലെ രാത്രിയിൽ കലിംഗപട്ടണം തീരം കടന്ന് കരയിലൂടെ സഞ്ചരിക്കുന്നു. ഇന്നത്തെ സഞ്ചാരം ആന്ധ്ര - മഹാരാഷ്ട്ര വഴി. നാളെയോടെ ന്യൂനമർദം ആയി തരം താഴും. അത് ഗുജറാത്ത്‌ ദിശയിൽ നീങ്ങാൻ ആണ് സാധ്യത.

സിസ്റ്റത്തിന്റെ സഞ്ചാരം അറബികടലിൽ നിന്നും ശക്തമായ ഈർപ്പത്തിന്റെ ഒഴുക്ക് കേരളത്തിലൂടെ സൃഷ്ടിച്ചിട്ടുണ്ട്. ഇന്നും നാളെയും മഴ ആയിരിക്കും. കേരളം മുഴുവൻ മഴ പെയ്യും. അന്തരീക്ഷം കാലവർഷ ലക്ഷണത്തോടെ തുടരും. ഇടക്ക് മഴ ശക്തമാകും. അസ്ന ചുഴലികാറ്റ് അറബികടലിൽ നീങ്ങുന്നു. മസ്ക്റ്റ് ആണ് ദിശ. ഒമാൻ ഗൾഫിൽ കടന്ന് ദുബായ് തീരത്തേക്ക് അല്ലെങ്കിൽ യെമൻ തീരത്ത് എത്തിയേക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍