സി.പി.എം ബ്രാ‌ഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും.

ഒരുമാസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ തെറ്റ്തിരുത്തൽ നയരേഖയിൽ ഊന്നിനിന്നുള്ള ചർച്ചയും തീരുമാനങ്ങളുമാകും പ്രധാനമായും ഉണ്ടാവുക. 24 ആം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി സമ്മേളനങ്ങളാണ് 30 ദിവസം കൊണ്ട് പൂർത്തിയാക്കുക. കഴിഞ്ഞ സമ്മേളനകാലത്തിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പിണറായി സർക്കാറിന്‍റെ ഭരണത്തിനെതിരായ ജനവികാരമാണ് ഈ സമ്മേളനകാലത്ത്. 
ലോകസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിക്ക് കാരണം പിണറായി സർക്കാറിന്‍റെ പിടിപ്പുകേടെന്നാണ് താഴ തട്ടിലുള്ള വികാരം. മാസപ്പടിയും കരിമണൽ വിവാദവും ഇപി ജയരാജന്‍റെ ബിജെപി കൂടിക്കാഴ്ചയുമടക്കം നിരവധി വിഷയങ്ങൾ ഈ സമ്മേളനകാലത്തുണ്ട്. പാർട്ടി ചട്ടങ്ങളിൽ നിന്ന് മാറി നടന്ന് ഇപിയെ പുറത്താക്കി തെറ്റ് തിരുത്തൽ മുകൾതട്ടിൽ നിന്ന് നേതൃത്വം തുടങ്ങി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍