ഓണത്തോട് അനുബന്ധിച്ച് വടക്കാഞ്ചേരി നഗരത്തിലെ 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്ത് ഓട്ടുപാറ ജനത. ചടങ്ങിന്റെ ഉദ്ഘാടനം ജനതാ റോയിയുടെ അധ്യക്ഷതയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അജിത് കുമാർ മല്ലയ്യ നിർവഹിച്ചു. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.എൻ വൈശാഖ്, പി.എൻ ഗോകുലൻ, പി.എസ് അബ്ദുൽ സലാം എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് കോടിക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങൾ സമ്മാനമായി ലഭിക്കുന്ന 'ഡാറ്റ' എന്ന സംഘടനയുടെ സമ്മാനക്കൂപ്പണിന്റെ ഉദ്ഘാടനവും നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍