ഇന്ന് സൂപ്പർ ബ്ലൂമൂൺ
ആഗസ്റ്റ് 19,20 ന് ആകാശ വിസ്മയം. സൂപ്പർമൂണും ബ്ലൂമൂണും ഒന്നിച്ചാവും. ഇനി അങ്ങിനൊന്ന് കാണാൻ 2037 ജനുവരി ആകണം. സാധാരണ സൂപ്പർമൂണും ബ്ലൂമൂണും രണ്ടായി വരും. പക്ഷേ ഇത്തവണ രണ്ടും ഒരേ ദിവസം.
പൂർണ്ണ ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്ത് ( Perigee ) ആയിരിക്കുമ്പോൾ 14% വലുപ്പവും 34% തെളിച്ചവും ഉള്ളതായി തോന്നും. രണ്ടും സംഭവിക്കുന്നില്ല. എപ്പോഴും കാണുന്ന ചന്ദ്രനേക്കാൾ വ്യത്യസ്തമായി കാണുന്നത് കൊണ്ട് വരുന്ന ഒരു ഓപ്ടിക്കൽ ഇല്ല്യൂഷൻ. പൂർണ്ണ ചന്ദ്രൻ ഭൂമിക്ക് അടുത്തായിരിക്കുമ്പോൾ ഉണ്ടാകുന്ന തോന്നൽ.
സാധാരണ 29.5 ദിവസത്തിൽ ഒരു പൂർണ്ണ ചന്ദ്രൻ ആണ് ഉണ്ടാകാറ്. എന്നാൽ ഒന്നാം തീയതി ഒരു പൂർണ്ണ ചന്ദ്രൻ ഉണ്ടായാൽ അതേ മാസം രണ്ടാമത് ഒന്നുകൂടി ഉണ്ടാകും. ഈ രണ്ടാമത്തെ പൂർണ്ണ ചന്ദ്രൻ ആണ് ബ്ലൂമൂൺ. അപ്പോൾ ഇന്ന് ബ്ലൂമൂൺ സൂപ്പർ മൂൺ ആയി വരും. മേഘം അനുവദിച്ചാൽ അതൊരു ആകാശ വിസ്മയം ആകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ