കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) സെപ്റ്റംബർ 2 ന് തലപ്പിള്ളി താലുക്ക് ഓഫിസിലേക്ക് മാർച്ച് നടത്തും.സംസ്ഥാന വ്യാപകമായി യൂണിയൻ നേതൃത്വത്തിൽ താലൂക്ക് ആപ്പീസുകൾക്കു മുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വടക്കാഞ്ചേരിയിൽ സമരം.നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതണം ചെയ്യുക,തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങൾ വഴിയുളള ക്ഷേമനിധി സെസ്സ് പിരിവ് ഉടൻ ആരംഭിക്കുക, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുക,സെസ്സ് പിരിവിനെതിരായ കള്ള പ്രചാരവേലകൾ അവസാനിപ്പിക്കുക,നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക,നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് സമരം.
സംഘാടക സമിതി രൂപികരണ യോഗം സി.പി.ഐ(എം)വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ.ഡി. ബാഹുലേയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ല കമ്മിറ്റി അംഗം സി. അംബികേശൻ അദ്ധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡണ്ട് എം. ജെ.ബിനോയ് സ്വാഗതം പറഞ്ഞു.ഏരിയ കമ്മിറ്റി ഭാരവാഹികളായ ടി.ബി. സന്തോഷ് കുമാർ,സുകു ഇട്ട്യേശൻ,വി.കെ.വാസുദേവൻ, സി.ഐ ടി.യു നേതാക്കളായ എൻ.കെ.പ്രമോദ് കുമാർ, കെ.എം. മൊയ്തു,കെ.ടി. സുരേഷ് കുമാർ,എൻ.ജി ഉമേഷ്,എന്നിവർ പ്രസംഗിച്ചു.യൂണിയർ ജില്ല കമ്മിറ്റി അംഗം സി.എ. സുനിൽകുമാർ നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍