തീരുമാനം വൈകുന്നു.തൃശൂരില്‍ പുലിക്കളി നടത്തണമെന്ന് സംഘങ്ങള്‍.

വിഷയത്തിൽ സര്‍ക്കാരും കോര്‍പ്പറേഷനും പുനരാലോചന തുടങ്ങി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി വേണ്ടെന്നായിരുന്നു കോര്‍പ്പറേഷന്റെ തീരുമാനം. ഓണം വാരാഘോഷം വേണ്ടെന്നുവച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍തുടര്‍ന്നായിരുന്നു ഈ തീരുമാനം. പക്ഷേ, പുലിക്കളിയില്‍ നിന്നുള്ള വരുമാനം വയനാട് ദുരന്തത്തിന് മാറ്റിവയ്ക്കാമെന്ന് ദേശക്കാര്‍ പറഞ്ഞതോടെ പുനരാലോചിക്കാന്‍ വഴിതെളിഞ്ഞു. കോര്‍പറേഷന്‍തന്നെ തദ്ദേശമന്ത്രിയ്ക്കു കത്തുനല്‍കി. എന്നാല്‍, അന്തിമതീരുമാനം ഇനിയും വൈകുകയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍