വടക്കാഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യശ്ശ:ശരീരരായ സ്വാതന്ത്ര്യ സമരസേനാനികൾ ആർ.എം മനയ്ക്കലാത്ത്, മാടമ്പ് മന നാരായണൻ നമ്പൂതിരി, കുമ്പളയിൽ അപ്പുള്ളി രാമൻകുട്ടി നായർ എന്നിവരുടെ വീടുകൾ സന്ദർശിക്കുകയും കുടുംബാഗങ്ങളെ കണ്ട് ദേശീയ പതാക കൈമാറുകയും ചെയ്തു.
ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ, ജനറൽ സെക്രട്ടറി എസ് രാജു, ട്രഷറർ രാമപ്രസാദ്, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമരനെല്ലൂർ, സെക്രട്ടറി വി ശങ്കരൻകുട്ടി, വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കൃഷ്ണനുണ്ണി ഇ, കമ്മിറ്റി അംഗങ്ങൾ ആയ ശ്രീരാമകൃഷ്ണൻ, മല്ലിക സുബ്രഹ്മണ്യൻ, പരമേശ്വരൻ നമ്പൂതിരി, തെക്കുംകര പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രദീപ് പി എസ് കമ്മിറ്റി അംഗം മുരളി തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍