തൃശ്ശൂർ: തൃശ്ശൂർ: സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാമവർമ്മപുരം ബഡ്സ് സ്കൂളിൽ നടന്ന ദിനാഘോഷം രാജശ്രീ ഗോപൻദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ സി.ഡി.എസ് ചെയർപേഴ്സൺ സത്യഭാമവിജയൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സിറ്റി പോലീസ് എസ്.ഐ പി.എ ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാനധ്യാപിക പി.എൻ സജി, ബി.ആർ.സി ഒല്ലൂക്കര ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ അധ്യാപിക സി.എൽ ഗ്രീതു, രാമവർമ്മപുരം ബഡ്സ് സ്കൂൾ അധ്യാപിക പി.ബി ധന്യ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും, അധ്യാപകരും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍