മുണ്ടത്തിക്കോട് : സ്വാതന്ത്ര്യ ദിനത്തിൽ വിവിധ സ്ഥാപനങ്ങളിൽ പത്രം സ്പോൺസർ ചെയ്ത് തൃശ്ശൂർ മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ്ബ് മാതൃകയായി. മുണ്ടത്തിക്കോട് ഡി.വി.എൽ പി സ്കൂളിൽ ആയിരുന്നു ഉദ്ഘാടനം. എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ, 151 അമ്പലനട അംഗൻവാടി, പാതിരിക്കോട്ടുകാവ് ക്ഷേത്രം, കോരം കുളം അംഗൻവാടി, ഗ്രാമീണ വായനശാല എന്നിവിടങ്ങളിലും പത്രം നൽകി. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് ഇയ്യാനിക്കാട്ടിൽ, സുധി പന്തക്കൽ, ഇ. സുമതിക്കുട്ടി, രഞ്ജിത്ത് കളരിക്കൽ, വിജയൻ എന്നിവർ നേതൃത്വം നൽകി. ലയൺ പി.എം.ജെ.എഫ് ജെയിംസ് പോൾ വളപ്പില, ലിജോ ജോർജ് കുട്ടീ, ജോയിസി ഷാജു, തരകൻ എന്നിവരും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍