മണ്ണംപേട്ടയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണംപേട്ട തെക്കേക്കര സ്വദേശി ഐനിക്കൽ ബെന്നിയുടെ മകൻ 23 വയസ്സുള്ള ബിജു ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ മണ്ണംപേട്ട സെൻ്ററിന് സമീപത്തായിരുന്നു അപകടം.
ആമ്പല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിൽ തട്ടിയ ശേഷം തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച പുലർച്ചെ മരിച്ചു. വരന്തരപ്പിള്ളി പോലീസ് മേൽനടപടിൾ സ്വീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍