കന്യാകുമാരി തീരത്ത് രൂപം കൊണ്ട ശക്തമായ ചക്രവാത ചുഴി കരകടന്ന് ദുർബലമായി. കേരളതീരത്തെ വോർടെക്സ് കൊച്ചിക്ക് സമീപം കടലിലേക്ക് നീങ്ങും. രണ്ട് ദിവസത്തിനുള്ളിൽ ആഗസ്റ്റ് 20 ന് അത് നേരിയ ന്യൂനമർദം ആയി മാറിയേക്കും. കരയിൽ നിന്നും അകന്ന് അല്പം ശക്തമാകാൻ സാധ്യതയുണ്ട്.
രൂപംകൊണ്ട മൺസൂൺ സിസ്റ്റങ്ങൾ ദുർബലമായതിനാൽ ശക്തമായ മൺസൂൺ സർജ്ജ് ഉണ്ടാകാൻ സാധ്യതയില്ല. കാലവർഷ കാറ്റിനും അധികം ശക്തിയില്ല. മൺസൂൺ ശക്തമാക്കുന്ന മൺസൂൺ പാത്തിയും ഇപ്പോൾ തെക്കോട്ട് മാറിയിട്ടില്ല.
ഇതുപോലത്തെ മഴ ആഗസ്റ്റ് മുഴുവൻ തുടർന്നേക്കുമെന്നും പഠനം പറയുന്നു. ഇടക്ക് ശക്തമാകുന്ന, പിന്നെ ദുർബലമാകുന്ന രീതിയിലെ മഴ. Typical Monsoon showers. അടുത്ത ആഴ്ച്ച ബംഗാൾ ഉൾകടലിൽ നേരിയ ന്യൂനമർദങ്ങൾക്ക് സാധ്യതയുണ്ട്. അവയും കാര്യമായ സ്വാധീനം ചെലുത്താൻ ഇടയില്ലെന്നാണ് നിഗമനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍