സംസ്ഥാനത്ത് ഇനി ആകെയുള്ളത് 369 നാട്ടാനകൾ മാത്രമെന്ന് വനം വകുപ്പ്.
109 നാട്ടാനകളുള്ള തൃശൂരാണ് ഈ കണക്കിൽ മുന്നിൽ. രണ്ട് നാട്ടാനകൾ മാത്രമു ള്ള വയനാട്ടിലാണ് ഏറ്റവും കുറവ്. കാസർകോട് നാട്ടാനകളില്ല. ഇടുക്കിയിലെ 76 വയസുള്ള സരസ്വതി, സേതുലക്ഷ്മി എന്നീ പിടിയാനകളാണ് ആനസംഘത്തിലെ കാരണവത്തികൾ. ഒൻപത് വയസുള്ള അയ്യപ്പനാണ് നാട്ടാനകളിലെ ബേബി. കഴിഞ്ഞ ആറ് മാസത്തിനിടെ ചരിഞ്ഞത് ഒൻപത് നാട്ടാനകൾ. കഴിഞ്ഞ ആറ് വർഷത്തിനിടെ 118 കൊമ്പനും 21 പിടിയും ഒരു മോഴയും ഉൾപ്പടെ 140 നാട്ടാനകൾ ചരിഞ്ഞു.
2018ൽ മാത്രം 33എണ്ണം അന്ത്യശ്വാസം വലിച്ചു. 2022ൽ 12 എണ്ണവും. 2024 ജൂലായ് വരെ യുള്ള കണക്കുകളാണിത്. എറണാകുളം കാക്കനാട് സ്വദേശി രാജുവാഴക്കാലയ്ക്ക് പ്രിൻസിപ്പൽ ചിഫ് ഫോറസ്റ്റ് കൺസർവെറ്റർ (വൈൽഡ് ലൈഫ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ വിവങ്ങൾ.) അതേസമയം സംസ്ഥാത്തെ കാട്ടാനകളുടെ എണ്ണവും കുറയുന്നുവെന്ന് വനംവകുപ്പിന്റെ അന്തർസം സ്ഥാന സെൻസസിലെ വിവരം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാനകളുടെ എണ്ണം 7ശതമാനം കുറഞ്ഞു വെന്നും 2015നും 2023നും ഇടയിൽ 845 കാട്ടാനകൾ ചെരിഞ്ഞുവെന്നും സെൻസസ് പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ