വടക്കാഞ്ചേരി ലയൺസ് ക്ലബ്ബും വടക്കാഞ്ചേരി നഗരസഭയും തൃശ്ശൂർ ആര്യ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.വടക്കാഞ്ചേരി നഗരസഭയുടെ എല്ലാ ഡിവിഷനുകളിൽ പെട്ടവർക്കും ആഗസ്റ്റ് 25ന് കാലത്ത് 10 മണിക്ക് വടക്കാഞ്ചേരി ലയൺസ് ഹാളിൽ എത്തി പരിശോധന നടത്താവുന്നതാണ്.
വടക്കാഞ്ചേരി നഗരസഭയെ തിമിരമുക്തമാകുന്നത്തിൻ്റെ ഭാഗമായാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൗൺസിലർ സന്ധ്യാ കൊടയക്കാടത്ത് മുഖ്യാതിഥിയാവും കൗൺസിലർമാരായ എസ്.എ.എ ആസാദ്, സരിത ദീപൻ, ലയൺസ് ക്ലബ് പ്രസിഡന്റ് എ.പി ജോൺസൺ, ലയൺസ് സെക്രട്ടറി വിൻസൺ കുന്നമ്പിള്ളി, ലയൺസ് ട്രഷറർ നൈസൽ യൂസഫ് എന്നിവരും പങ്കെടുക്കുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍