വടക്കാഞ്ചേരി : കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭക്ഷ്യ ഭദ്രതാ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തൃശൂർ ജില്ലയിൽ നടക്കുന്നതായി റേഷൻ വ്യാപാരികൾ പരാതിപ്പെട്ടു. തലപ്പിള്ളി താലൂക്കിലെ സപ്ലൈ ഓഫീസിലെ ജീവനക്കാരാണ് ഇതിന്റെ പിന്നിൽ എന്ന് റേഷൻ വ്യാപാരികൾ കുറ്റപ്പെടുത്തി. യാതൊരു കാരണവുമില്ലാതെ സപ്ലൈ ഓഫിസിലെ ഉദ്യോഗസ്ഥൻമാർ റേഷൻ വ്യാപാരികൾക്ക് മേലെ കുതിര കയറുകയാണെന്നും വാർത്താ സമ്മേളനത്തിൽ എ.കെ.ആർ.ആർ.ഡി.എ താലൂക്ക് പ്രസിഡണ്ട് കെ. സേതുമാധവനും താലൂക്ക് സെക്രട്ടറി സെബാസ്റ്റ്യൻ കോച്ചേരിയും പറഞ്ഞു.
റേഷൻ വ്യാപാരികൾ അനുഭവിക്കുന്ന ദുരിതങ്ങൾ പൊതു ജനങ്ങളെ അറിയിക്കുന്നതിനും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി തലപ്പള്ളി താലൂക്കിലെ റേഷൻ വ്യാപാരികൾ നാളെ ഉച്ചയ്ക്ക് 12.30 മുതൽ തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുന്നതാണെന്നും അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എ.കെ.ആർ.ആർ.ഡി.എ താലൂക്ക് പ്രസിഡണ്ട് കെ. സേതുമാധവനും താലൂക്ക് സെക്രട്ടറി സെബാസ്റ്റ്യൻ കോച്ചേരിയും വി.എസ് ശ്രീധരനും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍