വടക്കാഞ്ചേരി : സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വൈജ്ഞാനിക രംഗത്തെ സമർപ്പിത സംഭാവനയ്ക്ക് നൽകുന്ന കെ കെ കൃഷ്ണൻകുട്ടി സ്മാരക അവാർഡ് 2024 ത്യാഗോജ്ജ്വലമായ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ഉടമയും മികച്ച സാംസ്കാരിക നാടക പ്രവർത്തകനുമായ അമ്പാടി വേണുവിന് നൽകുന്നതായി വാർത്താ സമ്മേളനത്തിൽ പുഞ്ചിരി സാംസ്കാരിക വേദി പ്രവർത്തകർ അറിയിച്ചു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി ഫലകവുമാണ് അവാർഡ്.സെപ്റ്റംബർ അവസാനവാരത്തിൽ അവാർഡ് വിതരണം ചെയ്യും. സി.എസ് സുരേഷ് ബാബു , ഉണ്ണി കൃഷ്ണൻ കെ.പി, തോമസ് സി.എൽ ഐ .എ നൗഫൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍