കേരള കർഷക സംഘം തൃശ്ശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച "കാലാവസ്ഥാ വ്യതിയാനവും - നെൽകൃഷിയുടെ അതിജീവനവും "ശില്പശാല" എ.സി മൊയ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കേരള പ്ലാനിങ്ങ് ബോർഡ് അംഗവും, കാർഷിക ശാസ്ത്രജ്ഞനുമായ ഡോ. ജിജു പി. അലക്സ് വിഷയാവതരണം നടത്തി. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് പി. ആർ. വർഗീസ് അദ്ധ്യക്ഷനായിരുന്നു. കർഷക സംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി എ.എസ് കുട്ടി, ജില്ലാ ജോ.സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി, കെ.എസ് മോഹൻദാസ് എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റി അംഗം എ.ആർ അനൂപ് കിഷോർ മോഡറേറ്റർ ആയി. മുൻ ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ: സി ജോർജ് തോമാസ്, കാർഷിക സർവ്വകലശാലയിലെ ഗവേഷണ മേധാവികളായ ഡോ: പി പ്രമീള, ഡോ: റോസ്മേരി ഫ്രാൻസീസ്, ഡോ: ബെറിൻ പത്രോസ്, ഡോ:വി ജി സുനിൽ, പ്രൊഫസർ , ഡോ:എ പ്രേമ, പ്രൊ: പി കെ സുരേഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ വാട്ടർ മാനേജ്മെൻ്റ് ആർ.ഷേർലി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ