പ്രവാസി പുനരധിവാസ പദ്ധതിയും പുതുസംരംഭവുമായി ഗ്രീൻഷോർ
സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്ന ആഗ്രഹമുള്ളവർക്കും 500 പ്രവാസി കുടുംബങ്ങളെയെങ്കിലും സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച ഗ്രീൻഷോർ ടീമിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭം കുറിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽ ജൂനിയർ ഫുട്ബോൾ രംഗത്ത് സജീവമായിരുന്ന ഗ്രീൻഷോർ ടീൻസിൽ നിന്നുമാണ് ഗ്രീൻ ഷോർ പുനരധിവാസ പദ്ധതിയുടെ ആശയം ഉടലെടുത്തത്.
നാട്ടിലെത്തുന്ന പ്രവാസികൾ ജീവിത മാർഗം പലതും തേടുമ്പോൾ പല സ്ഥലങ്ങളിലും വഞ്ചിക്കപ്പെടുന്നു എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കി അതിൽ നിന്നു വ്യത്യസ്തമായി ഒറ്റ മുതൽമുടക്കിൽ ജോലി കൂടി പ്രദാനം ചെയ്യുന്ന പദ്ധതിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്നും എപ്പോഴും അനിവാര്യമായ ലോണ്ടറി സർവീസ് പുഞ്ചിരിയോടെ ജീവിക്കുക എന്ന ആശയത്തിൽ "സ്മൈലി ലൈവ് " (Smiley Live) എന്ന പേരിൽ കേരളത്തിൽ തുടക്കമിട്ടിരിക്കയാണ്. മലപ്പുറം ജില്ലയിൽ രാമനാട്ടുകര കൊണ്ടോട്ടി എന്നിവിടങ്ങളിൽ തുടങ്ങി ഇക്കഴിഞ്ഞ ജൂൺ അവസാനവാരം തൃശൂർ ജില്ലയിലെ കുന്നംകുളം അക്കിക്കാവിലും പ്രവർത്തനനിരതമായി.
എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനേഴാം തീയതി അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ്, വാർഡ് കൗൺസലർ ലില്ലി ജോയ് എന്നിവർ ഒത്തുചേർന്നു "സ്മൈലി ലൈവ്" പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഈ പദ്ധതിയിൽ ഉപയോഗിക്കുന്ന മെഷിനുകളുടെ നിർമാതാക്കളായ വിദേശ കമ്പനിയുടെ പ്രതിനിധി കൂടി ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഇതേ മേഖലയിൽ തന്നെ പണമിറക്കി സ്വന്തമായും മറ്റു തരത്തിലും സംരംഭങ്ങൾ തുടങ്ങി പ്രതിസന്ധിയിലായവരും വഞ്ചിക്കപ്പെട്ടവരുമായവരെ കൂടി സംരക്ഷിക്കുകയെന്ന ലക്ഷ്യവും ഈ സംരഭത്തിനുണ്ടെന്ന് മാനേജിങ് ഡയറക്ടർ ഇസ്മായിൽ നീറാട് അറിയിച്ചു. ഒട്ടേറെ പേർക്ക് തൊഴിലവസരങ്ങൾ കൂടി പ്രദാനം ചെയ്തുകൊണ്ട് കേരളത്തിൽ നൂറു സംരംഭങ്ങൾ തുടങ്ങുകയാണ് ആദ്യ ലക്ഷ്യമെന്ന് ഓപ്പറേഷൻസ് ഡയറക്ടർ ഷാജഹാൻ കലൂർ, മാർക്കറ്റിംഗ് മാനേജർ നസീർ സീനാലയം, ഷാനിൽ, ഔസേപ്പച്ചൻ എന്നിവർ അറിയിക്കുന്നു. തുടർന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായും അവർ കൂട്ടിച്ചേർത്തു. ഈ സംരംഭത്തെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഗ്രീൻഷോർ ടീമുമായി ബന്ധപ്പെടാവുന്നതാണെന്നും അവർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ