തിരുവനന്തപുരം : ബി.ജെ.പി ബന്ധം സംബന്ധിച്ച വിവാദത്തെ തുടർന്നാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലെ വീട്ടിലെത്തി. ബി.ജെ.പി നേതാവുമായുള്ള കൂടിക്കാഴ്ച വിവാദം ഇന്ന് സി.പി.എം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് കമ്മിറ്റിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് പോയത്. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇ.പി പാര്‍ട്ടിയെ അറിയിച്ചു. ഇ.പി വിവാദം അടക്കം സംഘടനാ പ്രശ്നങ്ങൾ ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും എന്നാണ് സൂചന. ഇന്ന് തിരുവനന്തപുരത്തില്ലെന്നും കണ്ണൂരിൽ ചില പരിപാടികളുണ്ടെന്നുമാണ് ഇ.പി മാധ്യമങ്ങളോട് പറഞ്ഞത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍