"അസ്ന" കടലിൽ ദുർബലമാകുമെന്ന് റിപ്പോർട്ട്; മഴ തുടരാൻ സാധ്യത.
തിരുവനന്തപുരം : അറബിക്കടലിൽ കച്ച് തീരത്ത് ഇന്നലെ ഉച്ചയോടെ രൂപം കൊണ്ട അസ്ന ചുഴലിക്കാറ്റ് രണ്ട് ദിവസത്തിനുള്ളിൽ കടലിൽ ദുർബലമായി ഡിപ്രഷൻ ആയേക്കും. ഇപ്പോൾ സിസ്റ്റത്തിന് ശക്തി കൂടാൻ ഭാഗികമായേ അനുകൂല സാഹചര്യം ഉള്ളൂ. കാറ്റിന്റെ വേഗത മണിക്കൂറിൽ പരമാവധി 65-85 കിലോമീറ്ററിൽ തുടർന്നേക്കും.
വടക്ക് കിഴക്ക് ദിശയിൽ ഉള്ള അതിമർദ ബെൽറ്റാണ് സിസ്റ്റത്തിന്റെ Steering force ആയി അതിനെ ഒമാൻ ദിശയിലേക്ക് നീക്കുന്നത്. മുന്നോട്ട് പോകുംതോറും കാറ്റിന്റെ ഷിയർ കൂടിയേക്കും. ഒമാൻ തീരത്തിന് മുൻപായി സെപ്റ്റംബർ 1 ന് സിസ്റ്റം ദുർബലമായി ഡിപ്രഷൻ ആയേക്കും. ഡിപ്രഷൻ മസ്കറ്റിൽ എത്തിയേക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
ആന്ധ്ര തീരത്തെ ന്യൂനമർദം ഡിപ്രഷൻ ആയി വിശാഖപട്ടണത്തിന് വടക്കായി സെപ്റ്റംബർ 1 ന് കര കടന്നേക്കും. വീണ്ടും ഒരു ന്യൂനമർദം ആന്ധ്രതീരത്ത് രൂപം കൊള്ളാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 8 വരെ മൺസൂൺ സജീവമായി നിന്നേക്കും .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ