പാലപ്പിള്ളി : എലിക്കോട് വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. എലിക്കോട് സ്വദേശി മുളങ്കുന്നത്ത് ശാരദയുടെ പ്രസവിക്കാറായ പശുവാണ് ചത്തത്. എലിക്കോട് ഗണപതി ക്ഷേത്രത്തിന് സമീപത്താണ് പുലിയിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ ടാപ്പിങ്ങിനെത്തിയ തോട്ടം തൊഴിലാളികളാണ് പശുവിനെ ചത്ത നിലയിൽ കണ്ടത്. പശുവിൻ്റെ ശരീരഭാഗം ഭക്ഷിച്ച നിലയിലാണ്. പുലിയാണ് പശുവിനെ കൊന്നതെന്ന് സ്ഥലത്തെത്തിയ വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞമാസം കുണ്ടായി, കാരികുളം പ്രദേശത്ത് പുലിയിറങ്ങി രണ്ട് പശുക്കളെ കൊന്നിരുന്നു.
എലിക്കോട് ആദിവാസി നഗറിലുള്ളവർ തോട്ടത്തിലൂടെയുള്ള വഴിയിലൂടെയാണ് പോകുന്നത്.ഈ പ്രദേശത്താണ് പുലിയിറങ്ങി പശുവിനെ കൊന്നത്. ജനവാസ മേഖലയിൽ സ്ഥിരമായി പുലിയിറങ്ങിയതോടെ തോട്ടം തൊഴിലാളികളും ആദിവാസി കുടുംബങ്ങളും ഭീതിയിലാണ്. പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നത് പതിവായിട്ടും പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കാൻ വനം വകുപ്പ് അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍