വടക്കാഞ്ചേരി : യു.എ.ഇയിലെ വടക്കാഞ്ചേരി സ്വദേശികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘം (ഗ്ലോബൽ) "സാന്ത്വനം 2024" എന്ന പേരിൽ സംഘടിപ്പിച്ച പത്തു ലക്ഷം രൂപയുടെ കാരുണ്യ സഹായ വിതരണത്തിന്റെ ആദ്യഘട്ടം വടക്കാഞ്ചേരി കേരള വർമ്മ വായനശാലയിൽ സുഹൃത് സംഘം പ്രസിഡന്റ് ഹരീഷ് കൊളഞ്ചേരി അധ്യക്ഷനായ ചടങ്ങിൽ വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനവും പി.എൻ. സുരേന്ദ്രൻ വിതരണ ഉദ്ഘാടനവും നിർവഹിച്ചു. വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് അജിത് കുമാർ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരം ദിശ പ്രകാശ്, വരവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കെ കെ, വടക്കാഞ്ചേരി നഗരസഭാ കൗൺസിലർമാരായ പി.എൻ വൈശാഖ് , സന്ധ്യ കൊടക്കാടത്ത് , കവിത കൃഷ്ണനുണ്ണി , മാധ്യമ പ്രവർത്തകർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ആദ്യഘട്ടത്തിൽ അശരണരായ 76 ഓളം പേർക്ക് വിവിധ വിഭാഗങ്ങളിൽ ആയി ധന സഹായം നൽകി. ഈ വർഷം തുടങ്ങിയ ഉന്നത പഠന സ്കോളർഷിപ് പദ്ധതിയിലൂടെ പഠിക്കാൻ മിടുക്കരായ പാവപെട്ട കുട്ടികളെ കണ്ടെത്തി അവർക്കു സഹായം നൽകി കൊണ്ട് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം ആകട്ടെ എന്ന് ഹരീഷ് കൊളഞ്ചേരി പ്രത്യാശ പ്രകടിപ്പിച്ചു . സുഹൃത് സംഘം രക്ഷാധികാരി ചന്ദ്രപ്രകാശ് ഇടമന, ഗ്ലോബൽ ചെയർമാൻ ശ്രീകുമാർ കോഴിക്കര, സാന്ത്വനം കൺവീനർ സജിത്ത് വലിയവീട്ടിൽ, രവി കപ്പാരത്ത് , സ്വപ്ന ശ്രീകുമാർ , ഫൈസൽ വരവൂർ , ഉണ്ണി വടക്കാഞ്ചേരി, വിമൽ വെങ്കിടേഷ് , കുര്യൻ തോമസ്, ഫ്രാൻസിസ്, സ്വപ്ന ഉണ്ണി , ജിഷ പ്രസാദ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. സാന്ത്വനം 2024 ന്റെ അവസാന ഘട്ടം ഈ ഓണക്കാലത്ത് എരുമപെട്ടിയിൽ വെച്ച് നടത്തുന്നതാണെന്നു WSS കേരള ഘടകം പ്രസിഡന്റ് രവി കപ്പാരത്ത് അറിയിച്ചു .
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍