മുണ്ടത്തിക്കോട് : ക്ഷേത്രം തന്ത്രി മേൽമുണ്ടയൂർ അനൂപ് കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തി അനീഷ് കൈലാസം, നാരായണൻ നമ്പൂതിരി എന്നിവർ സഹ കർമ്മികളായി. തടത്തവിള ശിവ എന്ന കൊമ്പനാണ് ആദ്യ ഉരുള നൽകിയത്. ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടു. സ്കൂൾ ജങ്ഷൻ വരെ നീണ്ട നിരയായിരുന്നു. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടിൽ മുവായിരത്തോളം പേർ പങ്കെടുത്തു.
ക്ഷേത്രത്തിൽ പ്രത്യേക തന്ത്രി പൂജയും നടന്നു. രാമായണ മാസത്തിന്റെ സമാപന മായി രാമായണ പാരായണവും ഉണ്ടായി. സമിതി സെക്രട്ടറി രാജൂ മാരാത്ത്, പ്രസിഡന്റ് എം രാമകൃഷ്ണൻ, ട്രഷറർ വി മോഹനകൃഷ്ണൻ, കെ ചന്ദ്രദാസ്, ജയൻമാരാത്ത്, വിജയൻ തച്ചം കോട്ട്, കോമരം വാസുദേവൻ, മിനി മോഹൻ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍