'വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നാടിന്റെ പൊതുസ്വത്ത്; ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ അനുവദിക്കില്ല' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചുകൊണ്ട് വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വികസന വിരോധികൾക്കെതിരെ ബഹുജന സദസ്സ് സംഘടിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ബഹുജന സദസ്സ് ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരിയുടെ കായിക രംഗത്തെ മുന്നേറ്റം ലക്ഷ്യംവെച്ച് നാടിൻ്റെ പൊതുസ്വത്തായ ബോയ്സ് സ്കൂൾ ഗ്രൗണ്ട് നവീകരിക്കുന്നതിനായി ബഹുമാനപ്പെട്ട എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ എം എൽ എ ആസ്തി വികസന ഫണ്ടും സംസ്ഥാന കായിക വകുപ്പിൻ്റെ ഫണ്ടും പ്രയോജനപ്പെടുത്തി ആവിഷ്കരിച്ച പദ്ധതി ജനപിന്തുണയോടെ നടപ്പിലാക്കുമെന്ന് നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയ്ക്ക് തടസ്സം സൃഷ്ടിക്കാനായി ചിലർ നടത്തുന്ന നുണപ്രചരണങ്ങളെ കായികപ്രേമികളും പൊതുജനങ്ങളും തള്ളിക്കളയണമെന്ന് ബഹുജന സദസ്സ് അഭ്യർത്ഥിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ സദസ്സിന് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പി ടി എ പ്രസിഡൻ്റ് സി ആർ നിഷാദ്, വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ ടി ബേബി, പൊതുപ്രവർത്തകൻ എം ജെ ബിനോയ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എൻ കെ പ്രമോദ് കുമാർ സ്വാഗതവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന ശശി നന്ദിയും പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷയായ എ എം ജമീലാബി ടീച്ചർ, നഗരസഭ കൗൺസിലർമാരായ കെ യു പ്രദീപ്, കെ എ വിജേഷ്, സരിത ദീപൻ, ധന്യ നിഥിൻ, രമ്യ സുന്ദരൻ, മല്ലിക സുരേഷ്, എസ് ബി ഐശ്വര്യ എന്നിവരും പൊതുപ്രവർത്തകരായ ടി ആർ രജിത്ത്, മിനി അരവിന്ദൻ, പി എൻ അനിൽ കുമാർ, ജിതിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍