മുണ്ടത്തിക്കോട് ബാല ഗോകുലത്തിന്റെ ശോഭയാത്ര നൂറുകണക്കിന് ഭക്തജനകളുടെയും ബാല ബാലികമാരുടെയും അകമ്പടിയോടെ കല്ലടി ശ്രീ ധർമ്മ ശാസ്‌ത ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. വിശ്വ പൂജിത നൃത്ത കലാ ക്ഷേത്രം അവതരിപ്പിച്ച കൃഷ്ണ രാധ ഗോപിക നൃത്തം ശോഭ യാത്രക്ക് കൊഴുപ്പ് കൂട്ടി. യാത്രയിൽ നൂറ് കണക്കിന് കുട്ടികൾ കൃഷ്ണ ഗോപിക വേഷം കെട്ടി അണി നിരന്നു.
സമ്മപനത്തിൽ ഉറിയടി, വഴുക്കൽ മരം കയറൽ. പ്രസാദ വിതരണം, സമ്മാനദാനം നടന്നു. രഞ്ജിത്ത്, സതീശൻ തുണ്ടത്തിൽ, പ്രസാദ് ഇയ്യാനിക്കാട്ടിൽ ഷാജി നേടിയെടത്ത്, സുനിൽ, പ്രജിൽ നേതൃത്വം നൽകി. മുണ്ടത്രകാവ് ക്ഷേത്ര പരിസരത്തു ശോഭയാത്ര സമാപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍