കാപ്പാ നിയമലംഘനം നടത്തി ജില്ലയിൽ പ്രവേശിച്ച ഏഴു പേർ അറസ്റ്റിൽ.
കാപ്പാ ഉത്തരവുപ്രകാരം ജില്ലയിൽ വിലക്കുകല്പിച്ച് നാടുകടത്തിയ ഏഴുപേരെയാണ് നിയമലംഘനം നടത്തി ജില്ലയിൽ പ്രവേശിച്ചതായി കണ്ടെത്തി അറസ്റ്റുചെയ്തത്. കോലഴി അത്തേക്കാട് സ്വദേശിയായ ചെമ്മിത്തേരി വീട്ടിൽ ബാബു (28) (ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ), പുത്തൂർ നമ്പ്യാർ റോഡ് സ്വദേശിയായ കൂഴിക്കാട്ട് വീട്ടിൽ ഫെബിൻ (21) (ഒല്ലൂർ പോലീസ് സ്റ്റേഷൻ ), കുന്നംകുളം കരിക്കാട് സ്വദേശിയായ കച്ചേരിവളപ്പിൽ ഷനോജ് (39) (കുന്നംകുളം പോലീസ് സ്റ്റേഷൻ ), കിള്ളന്നൂർ കെൽട്രോൺ നഗർ സ്വദേശിയായ മേപ്പാടി വീട്ടിൽ ദേവൻ (18) (മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ), പനയംപാടം സ്വദേശിയായ പെരിഞ്ചേരി വീട്ടിൽ സന്ദീപ് (ഒല്ലൂർ പോലീസ് സ്റ്റേഷൻ ), പെരുവല്ലൂർ സ്വദേശിയായ മുല്ലോത്ത് വീട്ടിൽ അമൽ വിഷ്ണു (ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ), കുറ്റൂർ വലിയപറമ്പ് സ്വദേശിയായ നെടുങ്കാട്ടിൽ വീട്ടിൽ കിങ്ങിണി എന്നു വിളിക്കുന്ന രജീഷ് (വിയ്യൂർ പോലീസ് സ്റ്റേഷൻ) എന്നിവരെയാണ് വിവിധ സ്റ്റേഷനുകളിലെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കാപ്പ ഉത്തരവുപ്രകാരം ജില്ലയിലേക്ക് പ്രവേശനം വിലക്കിയവർ നിയമം ലംഘിച്ച് വീണ്ടും ജില്ലയിലേക്ക് പ്രവേശിച്ചാൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ .ആർ െഎ പി എസ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ