ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നല്‍കി. സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ സി.പി.എം. ബന്ധം ചൂണ്ടിക്കാട്ടിയാണ് നടപടി. സി.പി.എം. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ മകളും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയുമായിരുന്നു ഹണി എം. വർഗീസ് എന്നാണ് അനില്‍ അക്കര പറയുന്നത്.
2017-ല്‍ നടി ആക്രമിക്കപ്പെട്ടകേസില്‍ പ്രധാന തെളിവായ മെമ്മറി കാർഡ് അടക്കം നഷ്ടപ്പെട്ട വിഷയത്തില്‍ ജഡ്ജി ആരോപണ വിധേയയാണെന്നും അനില്‍ അക്കര കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ജഡ്ജി ഹണി എം. വർഗീസ് കേസില്‍ വാദം കേള്‍ക്കുന്നതും വിധി പറയുന്നതും നീതിപൂർവമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കരയുടെ പരാതി. മുകേഷിന്റെ ജാമ്യാപേക്ഷയില്‍ സെപ്റ്റംബർ രണ്ടിന് വാദംകേള്‍ക്കും. ചൊവ്വാഴ്ചവരെ കോടതി മുകേഷിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍