വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് ക്ലെലിയ ബാർബേറിയ ഏഞ്ചൽ സ്കൂളിന് പ്രതിദിനം 10 പത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

കുട്ടികളിൽ വായനാശീലം വളർത്തുവാൻ വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് ക്ലെലിയ ബാർബേറിയ ഏഞ്ചൽ സ്കൂളിൽ ഈ അദ്ധ്യയന വർഷം മുഴുവൻ പ്രതിദിനം 10 പത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ക്ലെലിയ  സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ജോൺസൺ എ.പി  അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിൽസൻ കുന്നംപ്പിള്ളി സ്വാഗതം പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ  ശശികുമാർ കൊടക്കാടത്തിന്റെ സാന്നിദ്ധ്യത്തിൽ ഹെഡ്മിസ്ട്രസ്സ്  സിസ്റ്റർ വിമല പനക്കൽ പത്രം ഏറ്റുവാങ്ങി.

ക്ലബ്ബ് അംഗങ്ങളായ സി.എ ശങ്കരൻകുട്ടി, പ്രിൻസ് തോമസ്സ്, ഉണ്ണി വടക്കാഞ്ചേരി, ഹംസ എം. അലി, പി.എൻ ഗോകുലൻ,നസീർ എൻ.എ, യു. കരുണാകരൻ, നൈസിൽ യൂസഫ്, ചന്ദ്ര പ്രകാശ് ഇടമന, ജെയിംസ് ഫ്രാൻസിസ്, ടോബി ജോൺ, ഗിരീഷ് കുമാർ .പി, ഹരീഷ് മേനോൻ എന്നിവരും ലേഡീസ് ഫോറം ഭാരവാഹികളായ ഫൗസിയ  നസീർ,പ്രിൻസി ജോൺസൺ, ഫസിത നൈസിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍