ചെറുതുരുത്തി ചുങ്കത്ത് ഹോട്ടലിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.

ചെറുതുരുത്തി ചുങ്കത്ത് ഹോട്ടലിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് തെങ്കരയിൽ പുഞ്ചക്കോട് തരശിൽ വീട്ടിൽ സുരേഷിനെയാണ് (28) ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപ്‌ പുലർച്ചെ ഹോട്ടലിന്റെ ഗ്രില്ല് തുറന്ന് രണ്ടായിരം രൂപയും കടയിലെ മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു. മൊബൈൽ ഫോൺ ഓണാക്കിയതിനെ തുടർന്നു പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രിൻസിപ്പൽ എസ്.ഐ. നിഖിൽ, എസ്.ഐ. സുഭാഷ്, പോലീസുകാരായ നസീർ, ഷൈജു, ഹോംഗാർഡ് നാരായണൻകുട്ടി എന്നിവരുടെ സംഘം പിടികൂടുകയായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍