അറിയിപ്പ്.

പട്ടികജാതി വികസന വകുപ്പിന് കീഴിൽ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നിലവിലുള്ള എച്ച് എസ്  എ  മലയാളം, എച്ച് എസ് എ ഫിസിക്കൽ സയൻസ് ഒഴിവുകളിലേക്ക് 2025 മാർച്ച് വരെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  / പി എസ് സി മുഖേനയോ നിയമനം നടക്കുന്നത് വരെയോ താൽക്കാലികമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ അധ്യാപക നിയമനത്തിന് സർക്കാർ നിശ്ചയിച്ച യോഗ്യത ഉള്ളവർ ആയിരിക്കണം. 

ഉയർന്ന യോഗ്യതയും ജോലി പരിചയവും ഉള്ളവർക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഹോസ്റ്റലിൽ താമസിച്ചു പഠിപ്പിക്കാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും . പേര്, ഫോൺ നമ്പർ , അഡ്രസ്സ്  സഹിതം വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ  എസ്  സി / എസ് ടി വിഭാഗത്തിൽ ഉൾപ്പെടുന്നവർ  ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം 2024 ജൂലൈ 15ന് രാവിലെ 10.30 ന് സ്കൂളിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04884235356 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍