വടക്കാഞ്ചേരി നഗരസഭ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ഹരിത വിദ്യാലയ ക്യാമ്പയിൻ വടക്കാഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു.

വടക്കാഞ്ചേരി നഗരസഭ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി ഹരിത വിദ്യാലയ ക്യാമ്പയിൻ വടക്കാഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ഉദ്ഘാടനം നിർവഹിച്ചു. 
നഗരസഭ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിബി പദ്ധതി വിശദീകരണം നടത്തി.ഹയർ സെക്കന്ററി പ്രിൻസിപ്പൽ സുനിത ജോൺ, വി എച്ച് എസ് സി പ്രിൻസിപ്പൽ സ്മിത ശങ്കരനാരായണൻ, ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ എം സീമ, ഹൈ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ സി ശ്രീവത്സൻ, കോമൺ സ്റ്റാഫ് സെക്രട്ടറി എ വി സതി,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു അധ്യാപകർ, ക്ലാസ്സ്‌ ലീഡർമാർ തുടങ്ങിയവർ ഹരിത വിദ്യാലയം ചർച്ചയിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍