ഭാര്യയെ ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചിറമനേങ്ങാട് ലക്ഷംവീട് നഗറില്‍ ചീരാംപറമ്പിൽ  വീട്ടില്‍ മുഹമ്മദ്‌ ഷെരീഫിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ യു.മഹേഷ് അറസ്റ്റ് ചെയ്തത്. പിതാവിന്റെ കൂടെ ബന്ധുവീട്ടില്‍ പോയി തിരിച്ചെത്തിയപ്പോള്‍ നേരം വൈകിയതിന്റെ പേരില്‍ ഷെരീഫ് ഭാര്യയായ ശരീഫയുമായി തർക്കമുണ്ടാകുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. അടി കൊണ്ട് രക്തം വാർന്ന ശരീഫയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 തുടർന്ന് വിദഗ്ധ ചികിത്സക്കായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കുശേഷം ശരീഫയും കുടുംബവും എരുമപ്പെട്ടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. ഷെരീഫ് തന്നെ നിരന്തരം മർദിക്കുക പതിവായിരുന്നുവെന്നും മുമ്പ് തന്റെ ശരീരത്തില്‍ ചൂടുവെള്ളമൊഴിച്ച്‌ പൊള്ളിച്ചിട്ടുണ്ടെന്നും മക്കളെ ഓർത്താണ് താൻ ഇതുവരെ ക്ഷമിച്ചതെന്നും ശരീഫ പറയുന്നു. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍