സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഭരതൻ നഗറിൽ നടന്നുവന്നിരുന്ന പത്താമത് രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ മാധവ് രാംദാസ് ഉദ്ഘാടനം ചെയ്തു. സ്പന്ദനം വടക്കാഞ്ചേരി സെക്രട്ടറി സുഭാഷ് പുഴക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വി ഡി പ്രേംപ്രസാദ്, ശിവപ്രസാദ്, സ്പന്ദനം രക്ഷാധികാരിയും നഗരസഭ ചെയർമാനുമായ പി എൻ സുരേന്ദ്രൻ,ഫെസ്റ്റിവൽ ജൂറി ചെയർമാൻ ടി വർഗീസ്, എന്നിവർ ആശംസകൾ നേർന്നു.
സ്പന്ദനം ട്രഷറർ കെ.എസ്. ജോർജ് മാസ്റ്റർ സ്വാഗതവും,ജോയിന്റ് സെക്രട്ടറി എം.കെ ഉസ്മാൻ നന്ദിയും പറഞ്ഞു. ചലച്ചിത്രോത്സവത്തോടനു ബന്ധിച്ച് നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ സമ്മാനാർഹരായ രജനി ഗണേഷ്, ഡോക്ടർ നസീം നംസാദ്, ഷറീന സജു, ഛായ ഗ്രാഹകനായ മണികണ്ഠൻ പി എസ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിന് മുന്നോടിയായി നടന്ന പൂർവ്വസൂരികളുടെ അനുസ്മരണം സ്പന്ദനം ജോയിന്റ് സെക്രട്ടറി സി.സി.ദേവദാസ്, എക്സിക്യൂട്ടീവ് അംഗം ടി.വി.ദേവദാസ് എന്നിവർ നിർവഹിച്ചു.



0 അഭിപ്രായങ്ങള്‍