തെക്കുംകര ഫാം പ്ലാൻ കർഷക സമിതിയുടെ ചെങ്ങലിക്കോടൻ നേന്ത്ര വാഴ കൃഷി വിളവെടുപ്പ്.

വിള അധിഷ്ഠിത കൃഷി രീതിയാണ് നമ്മൾ ഇത്രയും കാലം അനുവർത്തിച്ചു വന്നിരുന്നത് അതിനു പകരമായി കർഷകർക്ക് അവരുടെ കൃഷിയിടത്തിനനുസരിച്ച് വ്യത്യസ്തമായ രീതിയിൽ പുതിയതായി കൃഷി തുടങ്ങി വരുമാനം മെച്ചപ്പെടുത്തുന്നതിനായി കൃഷി ആധിഷ്ഠിത കൃഷി രീതികൾ അവലംബിക്കാം.ഈ പദ്ധതിയുടെ ഭാഗമായി  തെരഞ്ഞെടുത്ത  ഒരു കൂട്ടായ്മയാണ് ഫാം പ്ലാൻ കർഷകസമിതി.ഈ കൂട്ടായ്മയിലെ 7 കർഷകർ കൂടിച്ചേർന്ന്  തലപ്പിള്ളി താലൂക്കിന്റെ  തനത് ഇനമായ ചങ്ങാലിക്കോടൻ കൃഷി 500 എണ്ണം തെക്കുംകര പഞ്ചായത്തിൽ കൃഷി ചെയ്യുകയും  ആയതിന്റെ വിളവെടുപ്പ് തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുനിൽകുമാർ നിർവഹിച്ചു.

വടക്കാഞ്ചേരി ബ്ലോക്ക്  വികസന സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ . എം.കെ.ശ്രീജ അധ്യക്ഷയായി. കൃഷി ഓഫീസർ അർച്ചന വിശ്വനാഥ് സ്വാഗതവും വടക്കാഞ്ചേരി കൃഷി  അസിസ്റ്റന്റ്  ഡയറക്ടർ  സുജിത്ത്.പി.ജി ആശംസകളും അറിയിച്ചു. ഫാം പ്ലാൻ അംഗങ്ങൾ ഐസക്.എൻ.പി ആന്റോ.കെ.എഫ്,രാധ ടി.ജി,എന്നിവർ സംസാരിച്ചു. ഫാം പ്ലാൻ അംഗം മുഹമ്മദ് കുട്ടി.പി.വി നന്ദി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍