വടക്കാഞ്ചേരി : ഭർതൃമതിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് ചെറുതുരുത്തി പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ദേശമംഗലം ഒലിച്ചി ലക്ഷം വീട് കോളനിയിൽ തറയിൽ തൊടി വീട്ടിൽ അബ്ദുൾ മനാഫ് (40) എന്നയാളെ മതിയായ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ട് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ ജഡ്ജ് ആർ.മിനി വെറുതെ വിട്ടു കൊണ്ട് ഉത്തരവായി. പ്രതിക്ക് വേണ്ടി അഡ്വ. ടി.എസ്. മായാദാസ്, അഡ്വ സൗമ്യ മായാദാസ് എന്നിവർ ഹാജരായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍