അരിമ്പൂർ എറവിൽ കനത്ത മഴയിൽ റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരിമ്പൂർ കൈപ്പിള്ളി സ്വദേശി 35 വയസ്സുള്ള നിജിൻ ആണ് മരിച്ചത്. തൃശൂർ - കാഞ്ഞാണി റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് നിജിൻ. തിങ്കളാഴ്ച പുലർച്ചെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.തലക്ക്പരിക്കേറ്റ നിജിൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എറവ് - കൈപ്പിള്ളി റോഡിൽ എറവ് അകമ്പാടത്തിന് സമീപമായിരുന്നു അപകടം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍