തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിളിച്ച് ബോംബ് ഭീഷണി നടത്തിയ ഗുണ്ട തീക്കാറ്റ് സാജനെ കണ്ടെത്താനാകാതെ പൊലീസ്. ഗുണ്ടയുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഇയാളെക്കുറിച്ച് ഒരു വിവരവുമില്ല. തന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ ചെറുപ്പക്കാരായ ‘അണി’കളെ പൊലീസ് പിടിച്ചുവെച്ചതിന്റെ പിന്നാലെയാണ് ഇവരെ വിട്ടയക്കാൻ വേണ്ടി ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണിയെത്തിയത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പടെ 36ലധികം ചെറുപ്പക്കാരാണ് തൃശൂർ തെക്കെ ഗോപുരനട പരിസരത്ത് വന്നത്. വിവരമറിഞ്ഞ് എത്തിയ പോലീസ് മുഴുവൻ പേരേയും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇവരുടെ മാതാപിതാക്കളെയടക്കം വിളിച്ചുവരുത്തി വിട്ടയച്ചു. ഗുണ്ടാ സംഘത്തിന് പുറകിൽ ലഹരിസംഘങ്ങൾ കൂടി ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍