ഇന്ന് (വ്യാഴം) പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. പറവുരിലെ മകളുടെ വീട്ടിലായിരുന്ന കെ.എസ് ശങ്കരനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം വ്യാഴാഴ്ച രാവിലെ തൃശൂർ വേലുരിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
മണിമലർക്കാവ് മാറുമറയ്ക്കൽ സമരം ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ദീർ ഘകാലം സി.പി.ഐ (എം) തൃശൂർ ജില്ലാ കമ്മിറ്റിയംഗമായും കെ.എസ്.കെ.ടി.യു തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർ ത്തിച്ചു. മഹിളാ അസോസിയേഷൻ നേതാവായിരുന്ന കെ.വി പുഷ്പയാണ് ഭാര്യ. മക്കൾ: ഒലീന (ദേശാഭിമാനി, കൊച്ചി), ഷോലിന (വിജയമാത ഇംഗ്ലീഷ് മീഡിയം സ്കൂൾ, പൊന്നാനി), ലോഷിന (എരുമപ്പെട്ടി സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: സലി, മനോജ്, രാജ്കുമാർ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍