മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുനാളിനു കൊടിയേറി. തൃശ്ശൂർ അതിരൂപത വൈസ് ചാൻസിലർ ഫാ. ഡൊമിനിക് തലക്കോടെന്റെ നേതൃത്വത്തിൽ നടന്ന തിരുകർമ്മങ്ങൾക്കുശേഷമായിരുന്നു കൊടിയേറ്റം. ഇടവക വികാരി ഫാ. സെബിചിറ്റിലപ്പിള്ളിസഹകാർമികനായി. 13-നാണ് വിശുദ്ധ അന്തോണീസിന്റ ഊട്ടു തിരുനാൾ ആഘോഷം.
കൊടിയേറ്റത്തോടെ തിരുനാളിന് ഒരുക്കമായുള്ള നവനാൾ ആചരണം ദേവാലയത്തിൽ തുടങ്ങി. തുടർന്ന് അൾത്താരയിലെ നവീകരിച്ച പെയിന്റിംഗ്സ് ഫാ. ഡൊമിനിക് തലക്കോടൻ ആശീർവദിച്ചു. തിരുനാൾ കമ്മറ്റി ജനറൽ കൺവീനർ യേശുദാസ് പുത്തിരി, കൈക്കാരന്മാരായ എം.ഡി സോണി, സി.ജെ ഫ്രാൻസിസ്, സി.ഡി ജിജോ, സി.ജെ ജിജോ, മദർ .സിസ്റ്റർ സെലസ്റ്റിന, തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍