പുന്നംപറമ്പ് : മച്ചാട് വിദ്വാൻ ഇളയത് സ്മാരക വായനശാലയും , ശാന്തി ഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുന്നംപറമ്പ് വായനശാല പരിസരത്ത് നടന്ന ക്യാമ്പ് തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വായനശാല ഭാരവാഹികളായ എം.എൻ കൃഷ്ണൻകുട്ടി, ടി.എസ് കുട്ടപ്പൻ മാസ്റ്റർ, ടി. പ്രകാശൻ, പി.വി ഉണ്ണികൃഷ്ണൻ ,ഉഷജയൻ തുടങ്ങിയവർപ്രസംഗിച്ചു.ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍