അതിരപ്പിള്ളിയിലെ പ്രാദേശിക മാധ്യമപ്രവർത്തകൻ റൂബിൻ ലാലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സി.ഐക്ക് സസ്പെൻഷൻ. അതിരപ്പിള്ളി സി.ഐ ആൻഡ്രിക് ഗ്രോമിക്നെയാണ് സസ്പെൻഡ് ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. നോർത്ത് സോൺ ഐ.ജി കെ. സേതുരാമൻ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.കഴിഞ്ഞ മാസം 26നായിരുന്നു സംഭവം.
വാഹനം ഇടിച്ച് പരിക്കേറ്റ് വഴിയരികിൽ കിടന്ന കാട്ട്പന്നിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എത്തിയതായിരുന്നു റൂബിൻ ലാൽ. ഇതിനിടെ റൂബിൻ ലാൽ വനഭൂമിയിൽ അതിക്രമിച്ചു കയറി കൃത്യനിർവഹണത്തിൽ തടസ്സം സൃഷ്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് പൊലീസിൽ നൽകിയ പരാതിയിൽ മേലായിരുന്നു അറസ്റ്റ്. സംഭവത്തിൽ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ റൂബിൻ ലാൽ റിമാൻഡിൽ ആണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍