വടക്കാഞ്ചേരി: പാർളിക്കാട് സ്കൂളിലെ പ്രവേശനോത്സവം നയന മനോഹരമായി. ഓട്ടൻതുള്ളൽ കലാകാരി കലാമണ്ഡലം അശ്വതി നാരായണൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ച്ഉ ദ്ഘാടനം ചെയ്തു. മധ്യ വേനലവധി കഴിഞ്ഞു വന്ന എല്ലാ വിദ്യാർഥികളേയും ആയുർ ജാക്ക് പ്ലാവിൻ തൈ നൽകിയാണ് സ്വീകരിച്ചത്. ഇന്ന് എല്ലാ വിദ്യാർഥികളും അവരവരുടെ വീടുകളിൽ തൈ വെക്കുകയും , 5 ന് രാവിലെ അധ്യാപകരുടെ നേതൃത്വത്തിൽ ഒരോ ക്ലാസ്സും ഈ പ്രവർത്തനങ്ങളുടെ വീഡിയോ പ്രകാശനം ചെയ്യും.
നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നൂറു പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ ആദ്യ പരിപാടിയായി ഇതു മാറി. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും, അധ്യാപകരും പ്ലാവിൻ തൈ നടുന്നത്. ജൂലൈ 28 ന് പ്രകൃതി സംരക്ഷണ ദിനത്തിൽ കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വീടുകളിൽ സന്ദർശനം നടത്തി വളർച്ചാ ഘട്ടങ്ങൾ പരിശോധിക്കും. എൻ്റെ വിദ്യാലയം മാലിന്യ മുക്തം ഭാഗമായി വടക്കാഞ്ചേരി നഗരസഭ നൽകിയ ബോട്ടിൽ ബൂത്ത് കരിയില കമ്പോസ്റ്റ് റിംഗ് കമ്പോസ്റ്റ് എന്നിവയുടെ വിതരണോദ്ഘാടനം ഗ്രൗണ്ട് ഡിപ്പാർട്ട്മെൻ്റ് ബോർഡ് അംഗം വർഗ്ഗിസ്തരകൻ നിർവ്വഹിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍