പ്രതിഭാദരം - 24 സംഘടിപ്പിച്ചു.

വടക്കാഞ്ചേരി: തെക്കുംകര ഗ്രാമപഞ്ചായത്തിൽഎസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും വ്യത്യസ്ത തലങ്ങളിൽ പ്രതിഭകളായ വരെയും ആദരിച്ചു . സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി വി സുനിൽ കുമാർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ ഉമാലക്ഷ്മി, ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷ എം കെ ശ്രീജ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി ആർ രാധാകൃഷ്ണൻ, സബിത സതീഷ്, വി സി സജീന്ദ്രൻ,  ജനപ്രതിനിധി കളയ പി ടി  മണികണ്ഠൻ, കെ രാമചന്ദ്രൻ, സെക്രട്ടറി ഡോക്ടർ ടി എൻ ബിന്ദു എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ അഫ്‌സനഖാൻ , മുഴുവൻ വിഷയങ്ങളിലും എസ് എസ് എൽ സി, പ്ലസ് ടു തലങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും പഞ്ചായത്ത്‌ ഉപഹാരം നൽകി ആദരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍