അയ്യന്തോളിൽ ബുള്ളറ്റ് ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് വണ്ടികൾ കത്തി നശിച്ചു. അയ്യന്തോൾ തേഞ്ചിത്തുക്കാവ് ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജാവ ബുള്ളറ്റ് കമ്പനിയുടെ ഗോഡൗണിനാണ് തീ പടർന്നത്.
വിലകൂടിയ മൂന്ന് ബുള്ളറ്റുകള്‍ ആണ് പൂർണമായും കത്തിയമർന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഷോർട്ട് സര്‍ക്ക്യൂട്ട് ആണ് തീ പിടത്തത്തിനെ കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ അഗ്നി രക്ഷാ വിഭാഗം എത്തി ഏറെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍