കെ.എസ്.ആർ.ടി.സിയുടെ കീഴിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കാൻ ആലോചനയെന്ന വാർത്ത പുറത്തുവന്നിട്ട് ദിവസങ്ങളായി. ഇപ്പോഴിതാ പദ്ധതി അധികം വൈകാതെ യാഥാർത്ഥ്യമാകും എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഈ മാസം 30 ന് മുമ്പ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങാനുള്ള ലൈസൻസ് വാങ്ങാൻ കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ കെ എസ് ആർ ടി സിയുടെ കീഴിൽ ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും. ടെസ്റ്റ് ഗ്രൗണ്ട് അടക്കം ഒരുക്കാനും കെ എസ് ആർ ടി സി എം ഡി നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍