പാലിയേക്കരയിൽ വാഹന പരിശോധനക്കിടെ പിക്കപ്പിൽ കടത്തിയ ആയിരക്കണക്കിന് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.

പാലിയേക്കരയിൽ വാഹന പരിശോധനക്കിടെ പിക്കപ്പിൽ കടത്തിയ ആയിരക്കണക്കിന് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.സംഭവത്തില്‍ വാഹനത്തിൻ്റെ ഡ്രൈവർ മണ്ണാർക്കാട് തരിശപ്പാടം സ്വദേശി സുലൈമാന്‍ (46) പിടിയിലായി. പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ചായിരുന്നു പരിശോധന.
 ഇരിങ്ങാലക്കുട എക്സൈസ് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പഴവർഗങ്ങൾ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് പെട്ടികൾക്കിടയിൽ ചാക്കുകളിലാക്കിയാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത്. 16,500 പാക്കറ്റ് ഹാൻസ്, 3,055 പാക്കറ്റ് കൂൾ,960 പാക്കറ്റ് സ്വാഗത് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ പി.സുരേഷിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർനടപടികൾക്കായി പ്രതിയെയും പുകയില ഉൽപ്പന്നങ്ങളും പുതുക്കാട് പോലീസിന് കൈമാറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍