തൃപ്പൂണിത്തുറ സ്ഫോടനം; ക്ഷേത്രം ഭരണസമിതിക്കെതിരെ കേസെടുത്തു.

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ പോലീസ് കേസെടുക്കുകയും രണ്ട്  കരാറുകാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 

ഇത്രയും ജനവാസമുള്ള മേഖലയിൽ പടക്ക സാമഗ്രികൾ സൂക്ഷിച്ചത് കുറ്റകരമാണെന്നും ഇത്രയും ഭീകരമായ സ്ഫോടനം നടക്കണമെങ്കിൽ  പടക്കങ്ങൾ മാത്രമല്ല അതിനേക്കാൾ ഉഗ്രശേഷിയുള്ള സ്ഫോടന വസ്തുക്കൾ പടക്കങ്ങൾ കൊണ്ടുവന്ന വണ്ടിയിൽ ഉണ്ടായിരിക്കണമെന്നും ഇക്കാര്യം വിശദമായി അന്വേഷിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പൗരാവകാശ പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍