വടക്കാഞ്ചേരി : മച്ചാട് മാമാങ്കത്തോടനബന്ധിച്ച് കരുമത്ര ദേശം ഒരുക്കുന്ന പുതിയ എഴുന്നള്ളിപ്പ് കുതിരയുടെയും ചെറിയ കുതിരയുടെയും തലകൾക്ക് ദേശത്ത് ഉജ്ജ്വല വരവേൽപ്പ്. ഇന്നലെ വൈകീട്ട് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ദിനേശൻ നമ്പൂതിരിപ്പാടിൽ തന്ത്രി മഠത്തിൽ വച്ച് ദേശക്കാർ ചേർന്ന് തലകൾ ഏറ്റുവാങ്ങി.
തുടർന്ന് ഘോഷയാത്രയായി പനങ്ങാട്ടുകര കാർത്യായനി ക്ഷേത്രം, മച്ചാട് തിരുവാണിക്കാവ്, നിറമംഗലം ക്ഷേത്രം, ഷൺമുഖാനന്ദ ക്ഷേത്രം, കുടുംബാട്ടുകാവ് ക്ഷേത്രം എന്നിവിടങ്ങളിൽ എത്തിച്ച ശേഷം ദേശകമ്മിറ്റി ഓഫീസിൽ എത്തിച്ചു. കുതിരകൾക്ക് ചാർത്താനുള്ള നാളം ഉൾപ്പടെയുള്ള ചമയങ്ങളും ദേശക്കാർ ഏറ്റുവാങ്ങി. ദാരുശിൽപ്പി എളവള്ളി നന്ദനാണ് കുതിരതലകൾ ഒരുക്കിയത്. ദേശകമ്മിറ്റി പ്രസിഡന്റ് ദിനേശൻ തടത്തിൽ, സെക്രട്ടറി കെ.സുധീഷ്, ട്രഷറർ കെ.ഉണ്ണികൃഷ്ണൻ നായർ, രാമൻകുട്ടി പഞ്ചാരത്ത്, ബാലൻ എടമന, കെ.ശ്രീദാസ്, എം.അരുൺ എന്നിവർ നേതൃത്വം നൽകി. കരുമത്രയിലെ മാമാങ്കാഘോഷ പരിപാടികൾക്ക് ഇന്ന് (വെള്ളി) തുടക്കമാകും. വൈകീട്ട് ദേശപന്തലിന്റെ സ്വീച്ച് ഓൺകർമ്മം നടക്കും.
ഫോട്ടോ : മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശത്തിന്റെ പുതിയ കുതിരയുടെ തല ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൽ നിന്ന് ദേശക്കാർ ഏറ്റുവാങ്ങുന്നു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍