വയനാട് മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. കൊല്ലപ്പെട്ട അജീഷിന്റെ 10 വയസ്സുകാരി മകൾ വളരെ വൈകാരികമായാണ് പ്രതിപക്ഷ നേതാവിനോട് സംസാരിച്ചത്.
ഇനി വയനാട്ടിൽ ഒരാളെയും ഒരു മൃഗവും ആക്രമിച്ച് കൊല്ലരുതെന്നും ജനങ്ങൾക്ക് വന്യമൃഗങ്ങളിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകണമെന്നും വിങ്ങിപ്പൊട്ടിയാണ് ആ കുട്ടി പ്രതിപക്ഷ നേതാവിനോട് അപേക്ഷിച്ചത്. അജീഷിന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാനസർക്കാരാണെന്നും മലയോര ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കാത്ത സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ടി. സിദ്ധിക്ക് എം.എൽ.എ , മുൻമന്ത്രി ജയലക്ഷ്മി എന്നിവരും ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍