ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ സ്മാർട്ട് വൊളന്റിയർ സംഘങ്ങളെ നിയമിക്കും. സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് സംസ്ഥാന തലം മുതൽ ബൂത്ത് തലം വരെയുള്ള കമ്മിറ്റികൾക്കു കീഴിൽ പാർട്ടി പ്രവർത്തകരായ സ്മാർട്ട് വോളണ്ടിയർമാരെ നിയോഗിക്കാൻ സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനമെടുത്തു.
പുറത്തുനിന്നുള്ള പ്രൊഫഷണൽ ഐ.ടി വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള ടെക്നിക്കൽ ടീമിനാകും സാമൂഹ്യമാധ്യമ പ്രചരണത്തിനുള്ള സാങ്കേതിക ചുമതല. പ്രചരിപ്പിക്കേണ്ട രാഷ്ട്രീയ വിഷയങ്ങളും പ്രതികരണങ്ങളും തീരുമാനിക്കുന്നത് സി.പി.ഐ നേതൃത്വമായിരിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍